റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാലക്കാട് സ്വദേശിയുടെ വധശിക്ഷ റിയാദില്‍ നടപ്പിലാക്കി. ഹൗസ് ഡ്രൈവറായിരുന്ന ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്‍ (63) സ്‌പോണ്‍സറായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ തളളിയ കേസിലാണ് ശിക്ഷ നടപ്പിലാക്കിയത്. റിയാദ് ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാനെ ശിക്ഷ ഓഗസ്ത് 29ന് രാവിലെ നടപ്പാക്കിയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
വിചാരണ കോടതിയില്‍ കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നിവ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. ഇതോടെയാണ് വധശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയിലും സുപ്രീം കോടതിയിലും ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയെങ്കിലും തളളിയിരുന്നു. റോയല്‍ കോടതിയും വിധി നടപ്പിലാക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചതോടെയാണ് വധശിക്ഷ നടപ്പിലായ്ക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.