നജ്‌റാന്‍: സൗദിയിലെ പ്രമുഖ റീറ്റൈല്‍ ശൃഖല സിറ്റി ഫ്‌ളവര്‍ വിദ്യാര്‍ഥികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. നജ്‌റാനില്‍ സൂപ്പര്‍ സെപ്റ്റംബര്‍ കാമ്പയിന്റെ ഭാഗമായാണ് മത്സരം ഒരുക്കിയത്. രണ്ടു വിഭാവങ്ങളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.
ഓരോ വിഭാവങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നജ്‌റാനിലെ വിവിധ സംഘടനാ പ്രീതിനിധികള്‍ വിതരണം ചെയ്തു. വിജയികള്‍ക്കുള്ള ഉപഹാരം സ്‌റ്റോര്‍ മാനേജര്‍ അന്‍സാര്‍, സിറ്റി ഫ്‌ളവര്‍ ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എന്നിവര്‍ സമ്മാനിച്ചു. ജിനോ അഭിനോ, സൗമ്യ, സുമിയ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.