ദമ്മാം: മലയാളി യുവ ദമ്പതികളെ ദമാം അല്‍കോബാര്‍ തുഖ്ബയില്‍ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ അനൂപ് മോഹന്‍ (38), ഭാര്യ രമ്യ മോള്‍ (29) എന്നിവര്‍ താമസിക്കുന്ന മുറിയില്‍ ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക വിവരം. അനൂപിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലാണ്. രമ്യ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
അഞ്ചു വയസ്സുള്ള മകള്‍ ആരാധ്യയുടെ കരച്ചില്‍ കേട്ട അയല്‍വാസികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേയ്ക്കു മാറ്റി. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.