
റിയാദ്: റിയാദ് ടീം ക്യാപ്പിറ്റല്‍ സിറ്റിയുടെ നേതൃത്വത്തില്‍ നാട്ടിലേയ്ക്കു മടങ്ങുന്ന ഭരണ സമിതി അംഗവും കലാ കായിക ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിദ്ധ്യവുമായ ജാസിര്‍ കല്ലുവളപ്പിലിന് യാത്രയയപ്പ് നല്‍കി. ടീം ക്യാപ്പിറ്റല്‍ സിറ്റി, റിയാദ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ (മിഅ) എന്നിവര്‍ ഉപഹാരവും സമ്മാനിച്ചു.

മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ടീം ക്യാപ്പിറ്റല്‍ സിറ്റി വര്‍ക്കിങ്ങ് പ്രസിഡന്റ് നസിം അധ്യക്ഷത വഹിച്ചു. സമദ് റോയല്‍ ട്രാവല്‍സ്, മിഅ ഭരണ സമിതി അംഗങ്ങളായ ഫൈസല്‍ തമ്പലകോടന്‍, സഫീറലി തലാപ്പില്‍, ഉമറലി, റിയാസ് വണ്ടൂര്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ഭരണ സമിതി അംഗങ്ങളായ കബീര്‍ പട്ടാമ്പി, സലാം പെരുമ്പാവൂര്‍, ഡൊമിനിക്ക് സാവിയോ, കിരണ്‍ നൂറാനാ ക്ലിനിക്ക്, അബ്ദു യുഎഫ്‌സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മന്‍സൂര്‍ ചെമ്മല, ഷമീര്‍ പാലോട്, ബിനാസ്, ഷൈജല്‍, അഖില്‍, അനസ് എന്നിവര്‍ നേതൃത്വം നല്‍കി. ടീം ക്യാപിറ്റല്‍ സിറ്റി സെക്രട്ടറി ജംഷി സ്വാഗതവും ട്രഷറര്‍ ബില്‍റു ബിന്‍യാമിന്‍ നന്ദിയും പറഞ്ഞു






