
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണശ്രമത്തെ തുടര്‍ന്ന് റിയാദിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് സൗജന്യമായി യാത്രാ തീയതി മാറ്റി നല്‍കും. ആവശ്യമുളളവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായി റീഫണ്ട് ചെയ്യുമെന്നും വിമാന കമ്പനികള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിമാന സര്‍വീസുകളില്‍ തുടര്‍ മാറ്റങ്ങളുണ്ടെങ്കില്‍ യാത്രക്കാരെ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ആക്രമണഭീഷണിയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടു. വ്യാഴാഴ്ച കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളില്‍ ഭൂരിഭാഗവും റദ്ദാക്കി.

ഇതിനിടെ ഇന്‍ഡിഗോ സര്‍വീസുകള്‍ ഒക്ടോബര്‍ 9 വരെ റദ്ദാക്കിയതായി അറിയിച്ചു. കൊച്ചി-റിയാദ് റൂട്ടിലെ അക്കാശ എയറിന്റെ സര്‍വീസുകളും ഇന്ന് റദ്ദാക്കി. ഡല്‍ഹിയില്‍നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം യാത്രാമധ്യേ ഡല്‍ഹിയിലേക്ക് തിരിച്ചിറക്കി. യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ബന്ധപ്പെട്ട് ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






