അല്‍ ഹസ: അല്‍ മൂസ ഹോസ്പ്പിറ്റല്‍ മലയാളീസ് അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന ‘ഓണം പൊന്നോണം-2023’ ഓഗസ്റ്റ് 18ന് അരങ്ങേറും. മലയാളികളുടെ ദേശീയ ആഘോഷം പ്രവാസ മണ്ണിലും തനിമ ചോരാതെ ആഘോഷിക്കുന്നതിനാണ് ജീവനക്കാര്‍ അവസരം വരുക്കുന്നത്. വിവിധ രാജ്യക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് പുതുമകള്‍ സമ്മാനിക്കുക എന്നതും ലക്ഷ്യമാണ്. അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ രാവിലെ മുതല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ഗള്‍ഫ് സാഹചര്യത്തില്‍ ഓണമെത്തുന്നതിന് മുമ്പ് തന്നെ ഓണാഘോഷിക്കുന്നതിന്റെ ആവേശത്തിലാണ് അംഗങ്ങളെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിഭവ സമൃദ്ധമായ ഓണ സദ്യയുടെ രുചി നുകരാന്‍ സ്വദേശികളും പങ്കുചേരും.
ഷിബി മോഹനന്‍(പ്രസിഡന്റ്), അനൂബ് മാത്യു (സെക്രട്ടറി), റിജോ ഉലഹന്നാന്‍ (ഖജാന്‍ജി), ലിജു വര്‍ഗ്ഗീസ്(രക്ഷധികാരി), മുഖ്യ ഭാരവാഹികളായ സജി ചാക്കോ, ഹിരണ്‍ ദാസ്, മോബിന്‍, ജാനിഷ്, നിഷാദ്.എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അല്‍ ഹസ്സ നവോദയ സാംസ്‌കാരിക വേദിയുടെ രക്ഷധികാരി ഹനീഫ് മുവാറ്റുപുഴ, ഒ.ഐ.സി.സി മാധ്യമ വിഭാഗം കണ്‍വീനര്‍ ഒമര്‍ കോട്ടയില്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയി പങ്കെടുക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.