മൗണ്ട് സീന കോളേജും ഇറാം ഗ്രൂപ്പും ധാരണാപത്രം ഒപ്പുവച്ചു

പാലക്കാട്: മൗണ്ട് സീന കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സും ഇറാം ഗ്രൂപ്പും വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന് ധാരണ പത്രം ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനം, കരിയര്‍ ഗൈഡന്‍സ്, തൊഴിലധിഷ്ഠിത പരിശീലനം, ഉദ്യോഗ നിയമനം, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നീ മേഖലകളില്‍ പരസ്പരം സഹകരിക്കും. മൗണ്ട് സീന രജത ജൂബിലി ആഘോഷ ചടങ്ങില്‍ മൗണ്ട് സീന കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സര്‍ഫ്രാസ് നവാസും ഇറാം ടെക്‌നോളജി ഡയറക്ടര്‍ പൗലോസ് തെപ്പാലയും കരാര്‍ ഒപ്പുവച്ചു.

മൗണ്ട് സീന ഗ്രൂപ്പ് ചെയര്‍മാന്‍ കെ.കെ മമ്മുണ്ണി മൗലവി, ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. സിദ്ധിക്ക് അഹമദ് എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ സങ്കല്‍പം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നൈപുണ്യ പരിശീലനങ്ങള്‍ തൊഴിലിടങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് ഡോ. സിദ്ധീഖ് അഹമ്മദ് പറഞ്ഞു.

 

Leave a Reply