റിയാദ്: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് സമാധാന ഉച്ചകോടി സംഘടിപ്പിക്കണമെന്ന് ഉക്രെയ്ന്‍ നിര്‍ദ്ദേശിച്ചു. ഉക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് ഉക്രെയിന്‍ നിര്‍ദേശം സമര്‍പ്പിച്ചത്.
ഉക്രെയ്‌ന്റെ പ്രാദേശിക സമഗ്രത പൂര്‍ണ്ണമായി പുനഃസ്ഥാപിക്കണം, റഷ്യന്‍ സേനയുടെ പൂര്‍ണ്ണമായി പിന്‍മാറണം, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കണം, ആണവ സുരക്ഷ ഉറപ്പുവരുണം, മുഴുവ തടവുകാരെയും മോചിപ്പിക്കണം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒത്തുതീര്‍പ്പു ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഉക്രൈന്‍ വ്യക്തമാക്കി.
പ്രതിസന്ധി പരിഹരിക്കുന്നതിനുദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഉള്‍പ്പെടെ നാല്പതിലധികം രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് ജിദ്ദയില്‍ സമാപിച്ച യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പങ്കെടുത്തു. ഫലപ്രദമായ തുറന്ന കൂടിയാലോചനകള്‍ക്ക് യോഗം അവസരം സൃഷ്ടിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജിദ്ദ യോഗങ്ങളില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് ഓഫീസ് ഡയറക്ടര്‍ ആന്‍ഡ്രി യെര്‍മാകിന്റെ നേതൃത്വത്തിലുളള സംഘം പങ്കെടുത്തു. ന്യായവും ശാശ്വതവുമായ സമാധാനം കെട്ടിപ്പടുക്കണം. അതിന് ആവശ്യമായ അടിസ്ഥാന ആശയങ്ങളും തത്വങ്ങളും ഫലപ്രദമായ കൂടിയാലോചനകള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ നിലപാടും അഭിപ്രായങ്ങളും വ്യക്തമാക്കി.
യോഗത്തില്‍ സൗദി സഹമന്ത്രിയും ക്യാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസൈദ് അല്‍ഐബാന്‍ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉക്രെയ്ന്‍ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള ചുവടുവെപ്പാണെന്നു ഉക്രെയ്ന്‍ പ്രതിനിധി സംഘത്തെ നയിച്ച ആന്‍ഡ്രി യെര്‍മാക് പ്രത്യാശ പ്രകടിപ്പിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.