റിയാദ്: കുരുന്നുകളുടെ കായിക ക്ഷമത വളര്‍ത്തുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനും അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന കായിക പരിപാടി സമാപിച്ചു. കെജി വിഭാഗത്തിന്റെ കാിക സമാപന പരിപാടിയില്‍ റിയാദിലെ ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രുക്ഷന്‍ റസാഖ് മുഖ്യാതിഥിയായിരുന്നു. ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, ഹെഡ്മിസ്ട്രസ് സംഗീത അനുപ്, ബോയ്‌സ് വിഭാഗം ഹെഡ്മാസ്റ്റര്‍ തന്‍വീര്‍ സിദ്ദിഖി, സിഇഒ സുബി ഷാഹിര്‍, കെജി വിഭാഗം മാനേജര്‍ ഫാത്തിമ എന്നിവര്‍ സന്നിഹിതരായിരുന്നു.
‘പ്രതികൂല സാഹചര്യങ്ങളില്‍ വീണുപോകുമ്പോഴും എഴുനേല്‍ക്കുന്നവനാണ് ചാമ്പ്യന്‍’എന്ന പ്രമേയത്തിലായിരുന്നു പരിപാടി. വെല്‍ക്കം ഡാന്‍സ്, സ്‌പോര്‍ട്‌സ് ഡാന്‍സ്, സ്‌പോര്‍ട്‌സ് വ്യക്തിത്വത്തിന്റെ ദൃശ്യങ്ങള്‍ എന്നിവ അവതരിപ്പിച്ചു, പോസി ഡ്രില്‍, ബ്ലോസം ഡ്രില്‍, ഫ്‌ളോററ്റ് ഡ്രില്‍ തുടങ്ങി വര്‍ണാഭമായ പരിപാടിളും അരങ്ങേറി. വിവിധ കായിക പ്രകടനങ്ങള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എസ്.എം ഷൗഖത്ത് പര്‍വേസ് സ്‌പോര്‍ട്‌സ് മീറ്റ് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. സ്‌പോര്‍ട്‌സ് ഫ്‌ലാഗ് ഫിസിക്കല്‍ എഡ്യൂകേഷന്‍ ഇന്‍സ്ട്രക്ടര്‍ക്ക് കൈമാറി. ചെയ്തു. മുഖ്യാതിഥിക്ക് ഉപഹാരം സമ്മാനിച്ചു. കെജി വിഭാഗം ഹെഡ്മിസ്ട്രസ് രഹന അംജദ് സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.