റിയാദ്: പ്രവാസി പുനരധിവാസ പദ്ധതികളില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗള്‍ഫ് പ്രവാസികളോട് നീതികാണിക്കണമെന്നും വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗം പ്രസിഡന്റ് ഷാജി കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
സംഘടനാ ജനറല്‍ സെക്രട്ടറി സഗീര്‍ അണ്ടാറത്തറ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സോണറ്റ് കൊടകര വാര്‍ഷിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ചു പോയ കൂട്ടായ്മ അംഗങ്ങള്‍ക്കുള്ള റിട്ടയര്‍മെന്റ് ഫണ്ട് വിതരണ റിപ്പോര്‍ട്ട് സോണി പാറക്കല്‍ അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏരിയ കമ്മിറ്റികളായ ബത്ഹ, ഓള്‍ഡ് സെനയ്യ, മലസ്, സുലൈ, സൂക്ക്മക്ക, ന്യൂസനയ്യ, ബദിയ കമ്മിറ്റികളുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
കൂട്ടായ്മ രൂപീകൃതമായ 2006 ജൂണ്‍ 16 മുതല്‍ 2023 ജൂണ്‍ 16 വരെയുള്ള തൃശൂര്‍ കൂട്ടായ്മയുടെ ലക്ഷ്യത്തെക്കുറിച്ചും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമ്പൂര്‍ണ്ണമായ വിശകലനവും വിലയിരുത്തലുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൂട്ടായ്മയുടെ സ്ഥാപക നേതാവ് സുധാകരന്‍ ചാവക്കാട്, മുന്‍ പ്രസിഡണ്ട് റസാഖ്, മുന്‍ ജനറല്‍ സെക്രട്ടറി ലെനോ മുട്ടത്ത്, രാജു തൃശ്ശൂര്‍, രാധാകൃഷ്ണന്‍ കലവൂര്‍ എന്നിവര്‍ വിശദീകരിച്ചു.
കുമാര്‍, ജയരാജ്, അനില്‍ കുന്നംകുളം, ബാബു കൊടുങ്ങല്ലൂര്‍, രഘുനന്ദന്‍ ജോയ്, ഡേവിസ്, റഫീഖ്, ശശി, പ്രശാന്ത് മലാസ്, ബാലന്‍ സൂക്മക്ക, ധന്‍രാജ്, സുനില്‍ പഴഞ്ഞി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഗീര്‍ അണ്ടാറത്തറ സ്വാഗതവും ജിജു വേലായുധന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.