Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്; വിവേകത്തോടെ വോട്ട് രേഖപ്പെടുത്തണം

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ട് നഷ്ടപ്പെടരുതെന്ന് ഒഐസിസി ഗ്‌ളോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടുതന്നെ ഓരോ വോട്ടും വിവേകത്തോടെ രേഖപ്പെടുത്തണം. വോട്ട് ചെയ്യാന്‍ കഴിയാത്ത പ്രവാസികള്‍ കുടുംബാംഗങ്ങളുടെ വോട്ട് ഐക്യമുന്നണിയ്ക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുണ്‍ണമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ, കൊല്ല ജില്ലാ റിയാദ് ഒഐസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു.

അബ്ദുള്ള വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഷാജി സോനാ, അഡ്വ. അജിത്, അബ്ദുള്‍ സലീം അര്‍ത്തിയില്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ ബാഹസന്‍, നവാസ് വെള്ളിമാട്കുന്നു, സുരേഷ് ശങ്കര്‍, ബാലു കുട്ടന്‍, മൊഹമ്മദ് അലി മണ്ണാര്‍ക്കാട്,

ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്, നിഷാദ് ആലംകോട്, നാദിര്‍ഷാ റഹ്മാന്‍, കരീം കൊടുവള്ളി, ഹകീം പാലക്കാട്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അര്‍ഷാദ്, അന്‍സാര്‍ വര്‍ക്കല, നാസര്‍ വലപ്പാട്, ബിനോയ് മാത്യു കൊട്ടാരക്കര, യോഹന്നാന്‍ കുണ്ടറ, ഷാജഹാന്‍ മൈനാഗപ്പള്ളി, അനീസ് കാര്‍ത്തികപള്ളി, സുരേഷ് മാംഗാംകുഴി, അബ്ദുള്‍ വാഹിദ്, ഷൈജു നമ്പിലശ്ശേരി, സുധീര്‍ മജീദ്, നസറുദ്ധീന്‍. വി. ജെ, വൈശാഖ് അരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. റഹ്മാന്‍ മുനമ്പത്ത് ആമുഖ പ്രഭാഷണം നടത്തി. നിസാര്‍ പള്ളിക്കശേരി സ്വാഗതവും ബിജു വെണ്മണി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top