Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

അലിഫ് ഗ്ലോബല്‍ സ്‌കൂളിന് ഐഎസ്ഒ അംഗീകരം

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂളിന് രണ്ട് അംഗീകാരങ്ങള്‍. സിബിഎസ്ഇ സിലബസ് പ്രകാരം പ്ലസ് വണ്‍ ആരംഭിക്കുവാനുള്ള അനുമതിയ്ക്കു പുറമെ ഐഎസ്ഒ 9001:2015 അംഗീകാരവും നേടി. പത്താംതരം വരെയുളള ക്ലാസുകളാണ് നിലവിലുള്ളത്.

നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ജീവനക്കാരെ മാനേജ്മന്റ് ആദരിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ ടി പി അലി അബ്ദുര്‍റഹ്മാന്‍, ഡയറക്ടര്‍മാരായ സയ്യിദ് ഫസല്‍, ലുഖ്മാന്‍ പാഴൂര്‍, ലത്തീഫ് ഹാജി, പ്രിന്‍സിപ്പല്‍ ഷാനവാസ് കെടി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ അബ്ദുസലീം, അക്കാദമിക് ഡയറക്ടര്‍ ഹമീദ ബാനു എന്നിവര്‍ സംസാരിച്ചു.
ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യക്ക് പുറത്തു നിന്നും വിദ്യാര്‍ഥികഭ ഇവിടെ പഠിക്കുന്നുണ്ട്. 2025 ജൂണ്‍ മുതല്‍ പ്ലസ് വണ്‍ ക്ലാസ്സുകള്‍ തുടങ്ങും. പ്ലസ് വണ്ണിലേക്കുള്ള അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top