റിയാദ്: സാമൂഹിക പ്രവര്‍ത്തകനും കൊയിലാണ്ടിക്കൂട്ടം മുഖ്യ രക്ഷാധികാരിയുമായ പിവി സഫറുളള (55) നിര്യാതനായി. സുഹൃത്തിനെ സ്വീകരിക്കാന്‍ ഇന്നു രാവിലെ റിയാദ് എയര്‍പോര്‍ട്ടില്‍ പോയി മടങ്ങവെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) പരേതനായ ഇബ്രാഹിം ഹാജി മലേഷ്യയുടെ മകനാണ്.
ഭാര്യ: കെ എം സെലീന (കൊല്ലം), മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ടും നഗരസഭ കൗണ്‍സിലറുമായ കെ എം നജീബ് ഭാര്യ സഹോദരനാണ്. മക്കള്‍: ഡോ. തന്‍ഹ മറിയം, മുഹമ്മദ് അലന്‍ (മര്‍ക്കസ് ലോ കോളേജ് വിദ്യാര്‍ത്ഥി), അഫ്രിന്‍ സഫറുള്ള (ഡി എം മിംസ് വയനാട് വിദ്യാര്‍ത്ഥി), ലയാന്‍ സഫറുള്ള (ഗോകുലം പബ്ലിക് സ്‌കൂള്‍ വടകര). മാതാവ്: ഫാത്തിമ ആബിതാ നിവാസ്, സഹോദരങ്ങള്‍: തസ്ലി (പറമ്പത്ത്) തഫ്‌സീല (കൊയിലാണ്ടി) ഷബീര്‍ അലി (ദുബായ്) മുക്താര്‍ ഇബ്രാഹിം (ഖത്തര്‍). മയ്യിത്ത് ശുമേസി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.