
റിയാദ്: സൗദി അറേബിയയിലെ അല്‍ നസ്ര്‍ ക്ലബ്ബ് ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലയാളി താരം മുഹമ്മദ് റാസിനെ കേളി കാലാസംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സ്‌പോര്‍ട്‌സ് കമ്മറ്റി ആദരിച്ചു. കേളി അല്‍ഖര്‍ജ് ഏരിയ സംഘടിപ്പിക്കുന്ന മിന കേളി സോക്കര്‍ 2024ന്റെ മത്സരവേദിയില്‍ ഒരുക്കിയ പരിപാടിയില്‍ പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, ട്രഷറര്‍ ജോസഫ് ഷാജി, ജീവകാരുണ്യ കമ്മറ്റി ആക്ടിങ്ങ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഏരിയ കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്തില്‍,

ഏരിയ സെക്രട്ടറി രാജന്‍ പള്ളിത്തടം, ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങള്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍, അല്‍ഖര്‍ജിലെ പൗരപ്രമുഖരായ മുഹസിന്‍ അല്‍ ദോസരി, ഫഹദ് അബ്ദുള്ള അല്‍ ദോസരി, ഡോക്ടര്‍ അബ്ദുള്‍ നാസര്‍, രണ്ടാമത് മിന കേളി സോക്കര്‍ 2024 ലെ സംഘാടക സമിതി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
12 വയസ്സ് പ്രായമുള്ള റാസിന്‍ മലപ്പുറം പാങ്ങ് സ്വദേശിയാണ്. ചെറുപ്പത്തില്‍ തന്നെ പന്തുകളിയിയില്‍ താല്പര്യമുള്ള മുഹമ്മദ് റാസിന്‍ എലഗന്റ് എഫ് സി, എഫ് ആര്‍ സി എന്നിവയിലൂടെയാണ് ഫുട്‌ബോളിലേയ്ക്കു കടന്നത്. പഞ്ചാബ് മിനര്‍വയിലും കളിക്കാന്‍ അവസരം ലഭിച്ചു.

വിസിറ്റ് വിസയില്‍ സൗദിയില്‍ താമസിക്കുന്ന മുഹമ്മദ് റാസിന്‍, റിയാദിലെ ഇന്ത്യന്‍ ക്ലബ് യൂത്ത് ഇന്ത്യയുടെ അംഗം ഷാജഹാന്‍ പറമ്പന്റെ മകനാണ്. അല്‍ ഹസയിലെ സോക്കര്‍ ഹുഫൂഫ് ടീമിന്റെ മാനേജരാണ്. ഉമ്മ നസ്‌ല, സഹോദരങ്ങള്‍ മുഹമ്മദ് റെബിന്‍, മുഹമ്മദ് റയ്യാന്‍. പിതൃ സഹോദരന്‍ ഷാനവാസ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.