
ഹായില്‍: ഹായില്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷന്‍ (ഹിഫ) ഫുഡ്‌ബോള്‍ മല്‍സരങ്ങള്‍ സമാപിച്ചു. പ്രമുഖരായ എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ്റിലെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ കേരള ബോയിസിനെതിരെ പെനാല്‍റ്റി ഷുട്ടില്‍ സഫ മദീന ഹണ്ടേഴ്‌സ് വിജയികളായി.

വിന്നേഴ്‌സിന് അല്‍ ഹബീബ് ക്ലിനിക്ക് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും റണ്ണേഴ്‌സിന് മദ്രാസ്‌കഫെ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ടൂര്‍ണ്ണമെന്റിലെ മികച്ച ഗോളിയായി റാസിക്ക് ഇരിട്ടിയെയും ബെസ്റ്റ്പ്ലയര്‍ ആയി റബീഹ് ത്രിശൂര്‍, ടോപ്പ് സ്‌കോറര്‍ ആയി സുഹൈല്‍ എന്നിവരെയും തെരഞ്ഞെടുത്തു. ചാന്‍സ അബ്ദുല്‍ റഹ്മാന്‍, നിസാം അല്‍ ഹബീബ്, ബാപ്പു എസ്‌റ്റേറ്റ് മുക്ക്, ഖാദര്‍ കൊടുവള്ളി, ഷാജി മാന്നാര്‍ എന്നിവര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.