
റിയാദ്: വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് കരുതലിന്റെ കരുത്തും കാരുണ്യത്തിന്റെ കരങ്ങളും ഒരുക്കുകയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. കെപിസിസിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ ഒക്‌ടോബര്‍ 18ന് ബിരിയാണി ചാലഞ്ചിന് കൈകോര്‍ക്കുകയാണ് റിയാദിലെ പൊതുസമൂഹം.

റിയാദിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് മലയാളികളാണ് ബിരിയാണി ചാലഞ്ചുമായി കൈകോര്‍ക്കാന്‍ സന്നദ്ധരായി രംഗത്തുളളത്. ഒഐസിസി വനിതാ വിഭാഗവും പ്രത്യേക ക്യാമ്പയ്‌നിലൂടെ ചാലഞ്ചില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്. ഒഐസിസിയുടെ 13 ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ചാലഞ്ചിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ബിരിയാണി ചാലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷംനാദ് കരുനാഗപ്പള്ളി (0560514198) സിദ്ദിഖ് കല്ലുപറമ്പന്‍ (0504695894) അമീര്‍ പട്ടണത്ത് (0567844919) എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍അറിയിച്ചു.
18 വെളളി രാവിലെ 9.00 മുതല്‍ ബിരിയാണി വിതരണം ആരംഭിക്കും. ബുക്കു ചെയ്തവര്‍ക്ക് ഉച്ചക്ക് 12നു മുമ്പ് ബിരിയാണി എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. ബത്ഹ, മലാസ്, ഷുമൈസി, ഒലയ്യ, സനഇയ്യ, ഷിഫ, അസീസിയ, ഹാര തുടങ്ങി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും അല്‍ ഖര്‍ജ്, മുസാഹ്മിയ എന്നിവിടങ്ങളിലും വിതരണത്തിനു സെന്‍ട്രല്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ കമ്മറ്റികളും ഏരിയ കമ്മറ്റികളും രംഗത്തിറങ്ങും.

വയനാടിനായി ബിരിയാനി ചാലഞ്ച് ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും റിയാദ് പൊതു സമൂഹത്തിന്റെ പിന്തുണ ഉണ്ടാവണമെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അഭ്യര്‍ത്ഥിച്ചു.
ഷംനാദ് കരുനാഗപ്പിള്ളി (ജനറല്‍ കണ്‍വീനര്‍), അമീര്‍ പട്ടണത് (കോര്‍ഡിനേറ്റര്‍), സിദ്ദിഖ് കല്ലുപറമ്പന്‍ (ഓപ്പറേഷന്‍ ഹെഡ്), സക്കീര്‍ ദാനത്ത് (ഫിനാന്‍സ് കണ്‍ട്രോളര്‍), നാദിര്‍ ഷാ റഹിമാന്‍ (പിആര്‍ ആന്‍ഡ് ഐടി), മജു സിവില്‍സ്‌റ്റേഷന്‍ (ജോയിന്റ് കോര്‍ഡിനേറ്റര്‍), കണ്‍വീനര്‍മാരായി വിന്‍സെന്റ് കെ ജോര്‍ജ്, ഷെഫീഖ് പൂരക്കുന്നില്‍, ശരത് സ്വാമിനാഥന്‍, കമറുദീന്‍ താമരക്കുളം, കെ കെ തോമസ്, ബഷീര്‍ കോട്ടയം, ഷാജി മഠത്തില്‍, മാത്യു ജോസഫ്, നാസര്‍ വലപ്പാട്, ശിഹാബ് കരിമ്പാറ, സന്തോഷ് കണ്ണൂര്‍, ജയന്‍ മുസാമിയ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ബിരിയാണി ചലഞ്ചിന് നേതൃത്വം നല്‍കുന്നതത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.