റിയാദ്: റിയാദില്‍ മരിച്ച ചങ്ങരംകുളം കോക്കൂര്‍ സ്വദേശി അബ്ദുള്ള കുട്ടിയുടെ മയ്യിത്ത് ചങ്ങരംകുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനു ആവശ്യമായ നിയമ നടപടികള്‍ റിയാദ് ഐസിഎഫിന്റെ നേതൃത്വത്തില്‍ സഫ്‌വ ടീം ആണ് പൂര്‍ത്തിയാക്കിയത്.
മരിച്ച അബ്ദുളളക്കുട്ടിയുടെ സഹോദരന്‍മാരായ അഷ്‌റഫ്, മൊയ്തു എന്നിവരോടൊപ്പം വെല്‍ഫെയര്‍ സെക്രട്ടറി റസാഖ് വയല്‍ക്കര, പ്രസിഡന്റ് ഇബ്രാഹിം കരീം, ഐസിഎഫ് ന്യൂ സനഇയ്യ സെക്ടര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജാഫര്‍ പോത്തന്‍കോട്, മുജീബ് അഹ്‌സനി എന്നിവര്‍ സഹായത്തിന് രംഗത്തുണ്ടായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.