Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

റിയാദില്‍ മരിച്ച അനില്‍ കുമാറിന്റെ മൃദദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച തിരുവനന്തപുരം കാട്ടാക്കട അനില്‍കുമാര്‍ ഗോപിനാഥന്‍ ആചാരിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. ഇരുപത്തിരണ്ട് വര്‍ഷമായി പ്രവാസിയായിരുന്നു. നാലു വര്‍ഷമായി റിയാദിലെ മെറ്റല്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നു ജോലി.

നിയമക്കുരുക്കില്‍പ്പെട്ട് രണ്ടു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സ്‌പോണ്‍സര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നോര്‍ക്കയില്‍ പരാതിപ്പെട്ടു. ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി കണ്‍വീനറുമായ കെ പി എം സാദിഖ് ഇടപെട്ടതോടെ നോര്‍ക്ക വിഷയം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തി.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന്റെ മുഴുവന്‍ ചെലവുകളും എംബസി വഹിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി. അനില്‍കുമാറിന് ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഉണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top