Sauditimesonline

saudia
കരിപ്പൂരിലേക്ക് വീണ്ടും 'സൗദിയ' ചിറകുകള്‍; വഴിയൊരുക്കിയത് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം

വന്ദേ ഭാരത് മിഷന്‍; ഏഴാം ഘട്ടത്തില്‍ കേരളത്തിലേക്ക് 19 സര്‍വീസുകള്‍

റിയാദ്: വന്ദേ ഭാരത് മിഷന്റെ ഏഴാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 28 വിമാന സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ 19 സര്‍വീസും കേരളത്തിലേക്കാണ്. ഒക്‌ടോബര്‍ 5 മുതല്‍ 24 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് സര്‍വീസ് നടത്തുന്നത്. റിയാദില്‍ നിന്നു എട്ടും ദമ്മാമില്‍ നിന്നു 11 സര്‍വീസും കേരളത്തിലേക്ക് നടത്തും. റിയാദില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഒന്നും കൊച്ചിയിലേക്ക് മന്നും സര്‍വീസ് നടത്തും. കണ്ണൂരിലേക്ക് ഒന്നും കോഴിക്കോടേക്ക് മൂന്നും സര്‍വീസുകളാണ് റിയാദില്‍ നിന്നുളളത്. ദമ്മാമില്‍ നിന്നു തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം സര്‍വീസ് നടത്തും. ദമ്മാം കോഴിക്കോട് സെക്ടററില്‍ ഒരു സര്‍വീസാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

മൂന്ന് സര്‍വീസ് വീതം മംഗലാപുരം, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും നടത്തും. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ലൈന്‍ ഓഫീസില്‍ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങാമെന്നും എംബസി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top