
റിയാദ്: എംബസിയുടെപേരില്‍ പ്രത്യക്ഷപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. supportindianembassy എന്ന പേരില്‍ ട്വിറ്റര്‍ അക്കൗണ്ടും indianhighcommission20@yahoo.com എന്ന ഇമെയില്‍ ഐഡിയും എംബസിയുടേതല്ല. സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാ സൗകര്യം ഒരുക്കുമെന്ന് സന്ദേശം നല്‍കി പണം സമാഹരിക്കുകയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നത്. ഇന്ത്യന്‍ സമൂഹം വഞ്ചിതരാകരുതെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.

www.eoiriyadh.gov.in വെബ്‌സൈറ്റില്‍ ഔദ്യോഗിക ഇ മെയില്‍ വിലാസം, ടെലിഫോണ്‍ നമ്പര്‍, ട്വിറ്റര്‍, ഫെയ്‌സ് ബുക് ഐ ഡി എന്നിവ ലഭ്യമാണ്. എംബസിയുടെ ഔദ്യോഗിക ഇ മെയില്‍ വിലാസം അവസാനിക്കുന്നത് @mea.gov.in എന്നാണ്.
2020 മെയ് മാസം ക്രിയേറ്റ് ചെയ്ത ട്വിറ്റര്‍ അക്കൗണ്ടാണ് പ്രചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരുടെ ട്വീറ്റുകള്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
