അല്‍ഹസ്സ: ഭരണവര്‍സത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചു വിധികള്‍ പ്രഖ്യാപിയ്ക്കുന്ന ന്യായാധിപന്മാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി തകര്‍ക്കുമെന്ന് നവയുഗം സാംസ്‌ക്കാരികവേദി രക്ഷാധികാരി ഷാജി മതിലകം അഭിപ്രായപ്പെട്ടു. അല്‍ഹസ്സ മേഖലയില്‍ പുതിയതായി രൂപീകരിച്ച നവയുഗം കൊളബിയ യൂണിറ്റ് കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവ അധ്യക്ഷത വഹിച്ചു. അല്‍ഹസ്സ മേഖല സെക്രട്ടറി സുശീല്‍ കുമാര്‍ അന്‍സാരിയ്ക്ക് അംഗത്യം നല്‍കി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. നവയുഗം കലണ്ടര്‍ വിതരണം മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി രതീഷ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നവയുഗം വനിതാവേദി സെക്രട്ടറി മിനി ഷാജി, അഖില്‍ അരവിന്ദ്, നിസ്സാം പുതുശ്ശേരി, ജയകുമാര്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ യൂണിറ്റ് ഭാരവാഹികളായി ഷാജി (രക്ഷാധികാരി), സന്തോഷ് കുമാര്‍ (പ്രസിഡന്റ്), അന്‍സാരി (സെക്രട്ടറി), നൗഷാദ് (ട്രെഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ബിനുകുമാര്‍, സുരേഷ് കുമാര്‍, ശിവപ്രസാദ് എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.