ദമ്മാം: കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തി മാതൃകയാവുകയാവുകയാണ് ദമ്മാമിലെ നോര്‍ക്ക – ലോക കേരള സഭ കൂട്ടായ്മ. പതിമൂന്ന് സര്‍വീസുകളാണ് ഇതുവരെ കേരളത്തിലേക്ക് സര്‍വീസ് നടത്തിയത്. 979 റിയാലാണ് ടിക്കറ്റ് നിരക്ക്. അടുത്ത സര്‍വീസ് ഒക്ടോബര്‍ 8 ന് ദമാമില്‍ നിന്നു കൊച്ചിയ്ക്ക് പുറപ്പെടുമെന്ന് കണ്‍വീനര്‍ ആല്‍ബിന്‍ ജോസഫ് അറിയിച്ചു.
വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ അപര്യാപ്തതയും,ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ഉയര്‍ന്ന ടിക്കറ്റ് നിരക്കും ഈടാക്കുന്ന സാഹചര്യത്തിലാണ് കിഴക്കന്‍ പ്രവിശ്യയിലെ സാധാരണ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് ലഭ്യമാക്കിയത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.