
റിയാദ്: മലപ്പുറം ജില്ല കെഎംസിസി വെല്‍ഫെയര്‍ വിംഗ് വി-മീറ്റ്2020 വളണ്ടിയര്‍ സംഗമം നടന്നു. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ഇരുനൂറ് വളണ്ടിയര്‍ സുലൈ റാഹത്ത് വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തു. കെഎംസിസി ദേശീയ സെക്രട്ടേറിയേറ്റ് അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തെന്നല മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനം ഭൗതിക താല്‍പര്യങ്ങള്‍ക്കപ്പുറം ദൈവ പ്രീതിയും സമൂഹിക ഉത്തരവാദിത്തമാണ്. സേവന പ്രവര്‍ത്തനങ്ങള്‍ പ്രകടനപരതയായി മാറേണ്ടതില്ലെന്നും മൊയ്തീന്‍കുട്ടി തെന്നല പറഞ്ഞു.

സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. ‘ജീവകാരുണ്യ പ്രവര്‍ത്തനം ഇസ്‌ലാമില്‍’ എന്ന വിഷയം മുഹമ്മദ് കോയ വാഫി വയനാട് അവതരിപ്പിച്ചു. ‘മാതൃകാ വളണ്ടിയര്‍’ എന്ന വിഷയം ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറയും അവതരിപ്പിച്ചു. വെല്‍ഫെയര്‍ വിംഗിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഷാഫി മാസ്റ്റര്‍ കരുവാരക്കും ഡ്യൂ ഡ്രോപ്‌സ് രക്തദാന സേവനങ്ങള്‍ റഫീഖ് ചെറുമുക്കും വിശദീകരിച്ചു.

ദേശീയ സമിതി അംഗങ്ങളായ കെ. കോയാമു ഹാജി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശുഹൈബ് പനങ്ങാങ്ങര, റിയാദ് മീഡിയ ഫോറം പ്രസിഡന്റ് സുലൈമാന്‍ ഊരകം, റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, ബഷീര്‍ താമരശ്ശേരി, ഷൗക്കത്ത് കടബോട്ട്, ശരീഫ് അരീക്കോട്, അഷ്‌റഫ് കല്പകഞ്ചേരി, അലവിക്കുട്ടി ഒളവട്ടൂര്‍, അനസ് പട്ടാമ്പി, അസ്‌ലം അടക്കാത്തോട്, ഫസലു കാസര്‍കൊഡ്, ഹനീഫ പട്ടാമ്പി, അഷ്‌റഫ് ടി എ ബി എന്നിവര്‍ പ്രസംഗിച്ചു. റിയാദ് കോട്ടക്കല്‍ നിയോജകമണ്ഡലം കെഎംസിസി കമ്മിറ്റി രോഗികള്‍ക്ക് ആവശ്യമായ വീല്‍ ചെയര്‍ ജില്ല വെല്‍ഫെയര്‍ വിംഗിന് കൈമാറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
