Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

രാജ്യത്ത് നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരം: എം പി വിന്‍സന്റ്

റിയാദ്: ഒ ഐ സി സി തൃശൂര്‍ ജില്ലാ കമ്മറ്റി സമകാലീന രാഷ്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കെ പി സി സി തൃശൂര്‍. ജില്ലാ പ്രസിഡന്റ് എം പി വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തി. യൂപിയില്‍ അരങ്ങേറുന്നത് ഭരണകൂട ഭീകരതയാണ്. സ്ത്രീകള്‍ക്കെതിരെയുളള അക്രമം അപലപനുയമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയൂടെ നേതൃത്വത്തില്‍ രണ്ടാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നത്. ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ ഒന്നായി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി സൗദിയിലും കേരളത്തിലും നടത്തിയ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങളെ ഡിസിസി സെക്രട്ടറി രവി ജോസ് താണിക്കല്‍ അഭിനന്ദിച്ചു.

യോഗത്തില്‍ ഒഐസിസി ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞിക്കുബള ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ. അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, സജി കായംകുളം, രഘുനാഥ് പറശനികടവ്, നവാസ് വെള്ളിമാടുകുന്ന്,

ഷാനവാസ് മുനമ്പത്തു, ഷംനാദ് കരുനാഗപ്പള്ളി, മുഹമദലി മണ്ണാര്‍ക്കാട്, ഷാജി സോനാ, ഷിഹാബ് കൊട്ടുകാട്, അഷറഫ് വടക്കേവിള, ജില്ലാ കമ്മറ്റി പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, ബഷീര്‍ കോട്ടയം, അമീര്‍ പട്ടണത്, സലാം ഇടുക്കി, ജയന്‍ മുസാമിയ, നാസര്‍ നെസ്‌റ്റോ, ജോണ്‍സണ്‍, റഫീഖ് പട്ടാമ്പി, സലാം പെരുമ്പാവൂര്‍, ഷാജി നിലംബൂര്‍, ജില്ലാ കമ്മറ്റി ഭാരവാഹികളായ രാജു തൃശൂര്‍, മുന്‍ പ്രസിഡന്റ് ബെന്നി വാടാനപ്പള്ളി, യൂബി മണികണ്ഠന്‍, മാത്യുസിറിയക്, അഷറഫ് കിഴുപുള്ളിക്കര, ലോറന്‍സ് അറക്കല്‍, അന്‍സായ്, ജയന്‍ കൊടുങ്ങലൂര്‍, ബക്കര്‍ ശുമൈസി, സുലൈമാന്‍ മുള്ളൂര്‍ക്കര, അമീര്‍ തളിക്കുളം, സുലൈമാന്‍ വളവു, രാജന്‍ കാരിച്ചാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യഹിയ കൊടുങ്ങലൂര്‍. ആമുഖ പ്രഭാഷണം നടത്തി. നാസര്‍ വലപ്പാട് സ്വാഗതവും സോണി പാറക്കല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top