
റിയാദ്: സൗദി യുവാക്കളില്‍ 90 ശതമാനവും വാര്‍ത്തകളറിയാന്‍ ആശ്രയിക്കുന്നത് സാമൂഹിക മാധ്യമങ്ങളെയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. നാലു വര്‍ഷം മുമ്പ് ഇത് 14 ശതമാനമായിരുന്നെന്നും അറബ് യൂത്ത് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരമ്പരാഗത മാധ്യമങ്ങളെ ഒഴിവാക്കി ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് പ്രധാനമായും വാര്‍ത്തകളറിയാന്‍ ആശ്രയിക്കുന്നത്. പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുളള 18നും 24നും ഇടയില്‍ പ്രായമുളള 4,000 യുവതി യുവാക്കളിലാണ് സര്‍വേ നടത്തിയത്. രാജ്യത്തെ 87 ശതമാനം യുവാക്കളും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഷോപിംഗ് ഗണ്യമായി വര്‍ധിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച മാനദണ്ഡങ്ങളാണ് സൗദി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനവും അഭിപ്രായപ്പെട്ടു.
സര്‍വേ നടത്തിയ 17 രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ രാജ്യം സൗദിയാണ്. അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തിന്റെ സ്വാധീനം വര്‍ദ്ധിച്ചു. വിഷന്‍ 2030ന്റെ ഫലങ്ങള്‍ രാജ്യത്ത് ദൃശ്യമാകുന്നുണ്ടെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
