
റിയാദ്: സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ നജ്‌റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്ത ഡ്രോണ്‍ സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ യമനില്‍ നിന്ന് ഹൂതികളാണ് നിയന്ത്രിക്കുന്നത്. ഇത് ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു ശ്രമം. ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് ആകാശത്ത് തകര്‍ത്തതിനാല്‍ അപകടം ഒഴിവായി. യമന്‍ അതിര്‍ത്തി പ്രവിശ്യയായ നജ്‌റാനില്‍ ഹൂതികള്‍ നിരന്തരം ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുകയാണെന്നു സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. കഴിഞ്ഞ മാസം 10ന് രണ്ട് ഡ്രോണുകളാണ് നജ്‌റാന്‍ പ്രവിശ്യയില്‍ സഖ്യസേന തകര്‍ത്തത്. അന്താരാഷ്ട്ര നിയമപ്രകാരം സാധാരണക്കാര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തും. ഇതിനുളള നടപടി തുടരുമെന്നും സഖ്യസേനാ വ്യക്തമാക്കി.

അതിനിടെ സെപ്തംബറില്‍ മാത്രം ആയിരം ഹൂതികള്‍ കൊല്ലപ്പെട്ടതായി യമന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 72 മണിക്കൂറിനിടെ 348 ഹൂതികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് സംയുക്ത സേനയും വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
