Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 13ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍ ഇരുപത്തിയൊന്നാമത് പൊതു പരീക്ഷ നവംബര്‍ 13ന് ഓണ്‍ലൈനില്‍ നടക്കും. ഇതിന്റെ സൗദി ദേശീയതല പ്രചരണ യോഗം ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി ഉദ്ഘാടനം ചെയ്തു.

100 ചോദ്യങ്ങളെ അഹ്‌ല്‌, മാഹിര്‍, ഫാഇസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങയി തിരിച്ചാണ് പരീക്ഷ. പരീക്ഷാര്‍ത്ഥികള്‍ക്ക് മൂന്ന് വിഭാഗങ്ങളും പൂര്‍ത്തിയാക്കുകയോ ഇഷ്ടമുള ഭാഗം ഒഴിവാക്കുകയോ ചെയ്യാം. ഓരോ വിഭാഗത്തിലും മികച്ച വിജയം നേടുന്നവര്‍ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിയ്ക്കും. 100 ചോദ്യവും പൂര്‍ത്തിയാക്കി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പരീക്ഷാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപ സമ്മാനിക്കും.

നവംബര്‍ 13 വെള്ളി സൗദി സമയം രാവിലെ 6.00 മുതല്‍ 12വരെ ആയിരിക്കും സമയക്രമം. പരീക്ഷക്ക് ലോഗിന്‍ ചെയ്യുന്നവര്‍ക്ക് 2 മണിക്കൂര്‍ സമയം ലഭിക്കും. ലോകത്ത് എവിടെ നിന്നും പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/g8ZAeBBK5c5dxBBs7 എന്ന ഗൂഗിള്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രചരണ യോഗത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ യാബു, ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പന്‍, അബ്ദുറഹ്മാന്‍ മദീനി, ഹബീബ് റഹ്മാന്‍ ജുബൈല്‍, അബ്ദുനാസര്‍ ജുബൈല്‍, അന്‍വര്‍ ദമാം, മൊയ്തീന്‍ അഖാറബീയ, ഫൈസല്‍ മദീന, അമീഷ് ഖുന്‍ഫുദ, ഇസ്മായില്‍ മക്ക, ഫജര്‍ ടീ.പി ജിദ്ദ, അഷറഫ് തിരുവനന്തപുരം എന്നിവര്‍ പ്രസംഗിച്ചു.

ലേണ്‍ ദി ഖുര്‍ആന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി നന്ദിയും പറഞ്ഞു. അബ്ദുല്‍ അസീസ് കോട്ടക്കല്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, സഈദ് കുമരനെല്ലൂര്‍, അബ്ദുള്‍ നാസര്‍ റൗദ, നൗഷാദ് മടവൂര്‍, സാജിദ് കൊച്ചി, ഫറാസ്, അറഫാത്ത് കോട്ടയം എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top