Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ഏആര്‍ റഹ്മാന്‍ സംഗീത കച്ചേരി മാറ്റി; പുതിയ തീയതി പിന്നീട് അറിയിക്കും

റിയാദ്: ദിറാബ് പാര്‍ക്കില്‍ ഫെബ്രുവരി 21ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഏആര്‍ റഹ്മാന്റെ സംഗീത കച്ചേരി മാറ്റിവെച്ചു. റമദാന് ശേഷം പുതിയ തീയതി പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഏആര്‍ റഹ്മാന്റെ പരിപാടി റദ്ദാക്കിയതായി ഓഒലൈന്‍ ടിക്കറ്റ് വിതരണക്കാരായ ‘പ്ലാറ്റിനം ലിസ്റ്റ്’ ടിക്കറ്റ് എടുത്തവരെ ഇമെയില്‍ മുഖേന അറിയിച്ചിരുന്നു. ഇതു ആശങ്ക പടര്‍ത്തിയെങ്കിലും പരിപാടി റദ്ദാക്കിയിട്ടില്ലെന്നും പുതിയ തീയതി ഉടന്‍ അറിയിക്കുമെന്നു വീണ്ടും ഇമെയില്‍ ലഭിച്ചു.

ഏആര്‍ റഹ്മാന്‍ സംഗീത കച്ചേരിയ്ക്ക് വേദി ഒരുക്കുന്നു

ആവശ്യമുളളവര്‍ക്ക് 21 പ്രവര്‍ത്തി ദിവസത്തിനകം ടിക്കറ്റ് തുക ടിക്കറ്റ് എടുത്ത അതേ കാര്‍ഡിലേക്ക് മടക്കി ലഭിക്കുമെന്നും അറിയിച്ചു.

റഹ്മാന്‍ ഷോ വിജയിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. റിയാദ് അജ്‌യാദ് റോഡിലെ ദിറബ് പാര്‍ക്കില്‍ വേദി ഉള്‍പ്പെടെയുളള സംവിധാനങ്ങളുടെ നിര്‍മ്മാണവും ആരംഭിച്ചിരുന്നു. സോഷ്യല്‍ മീഡിയാ ഇന്‍ഫഌവന്‍സേഴ്‌സിന്റെ നേതൃത്വത്തില്‍ വന്‍ പ്രചാരണം നടന്നതോടെ വന്‍തോതില്‍ ടിക്കറ്റ് വിത്പ്പനയും നടന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top