
റിയാദ്: സൗദി തലസ്ഥാന നഗരിയിലെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ. ഇന്നു മുതല്‍ ഞായറാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിയാദിന് പുറമെ ദര്‍ഇയ, ദുര്‍മാ, മുസാഹമിയ, അഫീഫ്, ദവാദ്മി, അല്‍ഖുവയ്യ, ശഖ്‌റാ, അല്‍ഗാത്ത്, സുല്‍പി, മജ്മ, റുമാഹ്, റൈന്‍, ഹുറൈമലാ, മറാത്ത്, ദിലം, ഹരീഖ്, ഖര്‍ജ്, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്.

മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് വിനോദയാത്ര പോകരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.