
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) ആരോഗ്യ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്ക് ഉപഹാരം വിതരണം ചെയ്തു. ബത്ഹയിലെ എക്‌സ്ട്രീം ഹെല്‍ത്ത് ക്ലബ് അംഗത്വ കാര്‍ഡുകളാണ് ഉപഹാരമായി സമ്മാനിച്ചത്.

സലീം പളളിയില്‍, എം സഈദ്, കെടി ഷറഫുദ്ദീന്‍, ആബിദ് എന്നിവരാണ് അംഗത്വ കാര്‍ഡിന് അര്‍ഹരായത്. എക്ട്രീം മാനേജിംഗ് ഡയറക്ടര്‍ ഇ കെ റഹീം കാര്‍ഡ് വിതരണം ചെയ്തു. റിംഫ് ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം എക്‌സ്ട്രീം ഹെല്‍ത്ത് ക്ലബില്‍ എയ്‌റോബിക്‌സ് എക്‌സര്‍സൈസ് ചെയ്യുന്നതിന് സൗജന്യ അവസരം ഒരുക്കുമെന്ന് ഇ കെ റഹീം പറഞ്ഞു. ഫിറ്റ്‌നസ്സ് ട്രെയ്‌നറുടെ സേവനവും ലഭ്യമാക്കും.

‘ആരോഗ്യം: മനസ്സ്, ശരീരം, സമൂഹം’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ മാസമാണ് ബോപവത്ക്കരണ പരിപാടി നടന്നത്. നിശ്ചിത സമയത്തിന് മുമ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഓഡിറ്റോറിയത്തില്‍ ഹാജരായവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിളെ കണ്ടെത്തിയത്.

ഫിറ്റ്‌നസ്സ് ട്രെയ്‌നര്‍ ഷബീര്‍, മീഡിയാ ഫോറം ഭാരവാഹികളായ ഷംനാദ് രുനാഗപ്പളളി, നജിം കൊച്ചുകലുങ്ക്, നാദിര്‍ഷാ റഹ്മാന്‍, ജലീല്‍ ആലപ്പുഴ, ജയന്‍ കൊടുങ്ങല്ലൂര്‍, മുജീബ് താഴത്തേതില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.