
ജിദ്ദ: ജോലിക്കിടെ യാമ്പുവിനടുത്ത് ഉംലജില്‍ മലയാളി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. മലപ്പുറം താനൂര്‍ കാരാട് സ്വദേശി സിപി നൗഫല്‍ (45) ആണ് മരിച്ചത്. ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലിക്കിടെ ബുധനാഴ്ച വൈകീട്ടാണ് അപകടം.

തലക്ക് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 15 വര്‍ഷമായി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്തിരുന്ന നൗഫല്‍ ഒരു വര്‍ഷമായി ഉംലജിലാണ്. സാമൂഹിക പ്രവര്‍ത്തങ്ങളിലും സജീവമായിരുന്നു.

വി.വി.എന്‍. കുഞ്ഞിമൂസ, സി.പി. ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നബീല, മക്കള്‍: അഫാന്‍ ബിന്‍ നൗഫല്‍, ആയിഷ ബിന്‍ത് നൗഫല്‍, അദീം ബിന്‍ നൗഫല്‍. സഹോദരന്‍ സാബിര്‍ അലി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അന്‍വര്‍ മറ്റൊരു സഹോദരനാണ്. സഹോദരിമാര്‍: റസിയ, സബീല, തഫ്‌സി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.