Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

ലീപ് ടെക് മേള സമാപിച്ചു; അടുത്ത വര്‍ഷം റിയാദിന് പുറമെ ഹോങ്കോങ്ങിലും

റിയാദ്: അന്താരാഷ്ട്ര ടെക് ഫെസ്റ്റ് ‘ലീപ്-2025’ റിയാദ് മല്‍ഹമിലെ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. നാലു ദിനങ്ങളിലായി നടന്ന മേളയില്‍ 1000 പ്രഭാഷകരും അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. നൂതന ഐടി ഉത്പ്പന്നങ്ങളുമായി 1,800 പ്രദര്‍ശകരും 680 സ്റ്റാര്‍ട്ടപ്പ് കമ്പനികളും മേളയില്‍ പങ്കെടുത്തു. 1,500 കോടി ഡോളറിെന്റ നിക്ഷേപ പദ്ധതികള്‍ക്കുളള കരാറിനും മേള വേദിയായി.

ഇന്ത്യയില്‍ നിന്ന് 40 കമ്പനികളാണ് പങ്കെടുത്തത്. ഇതില്‍ മലയാളി സംരംഭകരും ഉള്‍പ്പെടും. മലയാളി കൂട്ടായ് ഐടി എക്‌സ്‌പെര്‍ട്ട് ആന്റ് എഞ്ചിനീയേഴസ് പ്രതിനിധികളും സജീവമായി മേളയില്‍ പങ്കാളികളായി

2022ലാണ് സൗദിയില്‍ ലീപ് മേള തുടങ്ങിയത്. ഈ വര്‍ഷം നിരവധി റെക്കോര്‍ഡ് നേട്ടങ്ങളോടെയാണ് മേളയുടെ സമാപനം. അടുത്ത ലീപ്-2026 റിയാദിലും ഹോങ്കോങ്ങിലും സംഘടിപ്പിക്കുമെന്ന് സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമിങ് ആന്‍ഡ് ഡ്രോണ്‍ സി.ഇ.ഒ ഫൈസല്‍ അല്‍ ഖമീസി അറിയിച്ചു.

സ്ഥിരമായി മേളയില്‍ പങ്കെടുക്കുന്ന ഡാറ്റ ലിക്‌സിങ് കമ്പനി 2022ല്‍ പ്രഥമ ലീപില്‍ പങ്കെടുക്കുന്നതിനു മുമ്പ് വന്‍ നഷ്ടം നേരിട്ടിരുന്നു. എന്നാല്‍ ലീപില്‍ വന്നതിനു ശേഷമാണ് അതിജീവനം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 10 രാജ്യങ്ങളില്‍ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയായി ഡാറ്റ ലിക്‌സിങ് വളര്‍ന്നു.

ലീപ് മേള ഇത്തരത്തില്‍ നിരവധി സംരംഭകര്‍ക്ക് ഊര്‍ജ്ജം സമ്മാനിച്ചു. കുറഞ്ഞ ദിവസത്തിനകം ബിസിനസ് ഡീലുകള്‍ നേടാന്‍ ലീപ് എ.ടി കമ്പനികളെ സഹായിച്ചു. വര്‍ഷം മുഴുവന്‍ ഭീമമായ സംഖ്യ ചെലവഴിച്ച് നടത്തിയാല്‍ കിട്ടുന്ന ബിസിനസ് മേളയി നേടാന്‍ സാധിക്കും. ഇതാണ് ‘ലീപ് മേളയെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് രംഗത്തും സാങ്കേതിക മേഖലയിലും പുതിയ നിക്ഷേപാവസരങ്ങള്‍ രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചക്കു ഉത്തേജകമാണെന്നു ഐടി എക്‌സ്‌പെര്‍ട്‌സ് ആന്‍ഡ് എന്‍ജിനീര്‍സ് ചെയര്‍മാന്‍ സാജിദ് പരിയാരത്ത് അഭിപ്രായപ്പെട്ടു. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് മുനീപ് പാഴൂര്‍, മുഹമ്മദ് അഹമ്മദ്, ഷെയ്ഖ് സലിം, സഹീര്‍ കൂട്ടി ചേര്‍ത്തു, നവാസ് റഷീദ് എന്നിവര്‍ ലീപ് മേളയില്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top