
റിയാദ്: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രഥമ ഇ-ഗെയിംസ് ഒളിമ്പ്യാഡ് റിയാദില്‍ നടക്കും. സൗദിയുമായി കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച 12 വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വര്‍ഷങ്ങളായി ഇലക്ട്രോണിക് ഗെയിം സംഘടിപ്പിക്കാനുളള കാത്തിരിപ്പിലായിരുന്നു. ഈ വര്‍ഷം ഇ-ഗെയിംസിന് റിയാദ് വേദിയാകും.

യുവതലമുറയുടെ പ്രിയപ്പെട്ട വിനോദമായ ഇലക്ട്രോണിക് ഗെയിമുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേകസമിതി രൂപവത്കരിച്ചിട്ടുണ്ട്. 2021ല്‍ വിര്‍ച്വല്‍ ഒളിമ്പിക് ഗെയിംസ് സീരീസ് വികസിപ്പിച്ചെടുത്തത് ഇതിെന്റ ഭാഗമായാണ്.

ഇലക്‌ട്രോണിക് സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന് സൗദിയുമായി കഴിഞ്ഞ വര്‍ഷമാണ് കരാര്‍ ഒപ്പിട്ടത്. ഇലക്ട്രോണിക് ഗെയിംസ് രംഗത്തെ പൈലറ്റ് പദ്ധതിയാണിതെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.

ചരിത്രപരമായ ആദ്യത്തെ ഇഒളിമ്പിക്‌സിന് വളരെ വ്യക്തമായ ഒരു റോഡ്മാപ്പ് ഉണ്ടെന്ന് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം ഇസ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിലേക്കുള്ള വഴി ആരംഭിക്കുകയാണ്. അത് യാഥാര്‍ഥ്യമാകുകയാണ്. ഇസ്‌പോര്‍ട്‌സ് ഒളിമ്പ്യാഡിെന്റ ആദ്യ പതിപ്പിെന്റ ഭാഗമായുള്ള ഗെയിമുകള്‍ നിര്‍ണയിക്കാന്‍ ആറംഗ കമ്മിറ്റി രൂപവത്കരിച്ചതായും തോമസ് ബാച്ച് പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.