Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

അറാര്‍ സിറ്റി ഫ്‌ളവര്‍ നവീകരിച്ച സ്‌റ്റോലേയ്ക്ക് മാറുന്നു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി അറാര്‍ സിറ്റി ഫ്‌ളവര്‍ നവീകരിച്ച സ്‌റ്റോലേയ്ക്ക് മാറുന്നു അറാര്‍ ശാഖ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ടെലിമണിയുടെ എതിര്‍വശത്ത് മുഹമ്മദിയ്യ സ്ട്രീറ്റിലേയ്ക്കു മാറി പ്രവര്‍ത്തനം ആരംഭിക്കുന്നു. വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം മെയ് 14ന് വൈകീട്ട് 5.30ന് നടക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിലക്കിഴിവും വിവിധ ഓഫറുകളും പ്രഖ്യാപിച്ചു. 100 റിയാലിന് ആദ്യം പര്‍ച്ചേസ് ചെയ്യുന്ന 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന് സൗജന്യ പര്‍ച്ചേസിന് ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി മെയ് 19 വരെ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും പ്രത്യേക വിലക്കിഴിവും ലഭ്യമാണ്.

22,000 ചതുരശ്ര അടി വിസ്തൃതിയില്‍ സജ്ജീകരിച്ചിട്ടുളള പുതിയ സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. പലചരക്ക് ഉത്പ്പന്നങ്ങള്‍ക്കായി പ്രത്യേക വിഭാഗം, എസ്‌കലേറ്റര്‍ സൗകര്യം എന്നിവയും പുതിയ സ്‌റ്റോറിന്റെ പ്രത്യേകതയാണ്.

സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായയി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ എറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫഌവര്‍. ജെന്റ്‌സ് റെഡിമെയ്ഡ്, ആരോഗ്യ-സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ജൂവലറി, ഓഫീസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടുപകരണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, ഫുട്‌വെയര്‍ തുടങ്ങി അവശ്യമുള്ളതെല്ലാം നവീകരിച്ച സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ടെന്നു മാനേജ്മന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top