Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

എഐ യുഗത്തിലെ തൊഴില്‍ വിപണി; പ്രത്യേക വിദ്യാഭ്യാസ നയം വേണം

റിയാദ്: ആഗോള തൊഴില്‍ വിപണിക്ക് അനുയോജ്യമായി പ്രവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നയം പുനഃക്രമീകരിക്കണമെന്ന് മര്‍ക്കസ് സൗദി ഈസ്റ്റ് കമ്മിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഹരിത സമ്പദ്‌വ്യവസ്ഥ എന്നിവ കൈയടക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്ന വൈദഗ്ധ്യവും സാങ്കേതിക പ്രാവീണ്യവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്ന സാഹചര്യം പ്രയോജനപ്പെടണടമങ്കില്‍ വിദ്യാഭ്യാസ നയത്തില്‍ മാറ്റം ആവ്യമാണ്. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദീര്‍ഘദൃഷ്ടിയോടെ ഇടപെടലുകള്‍ നടത്തണമെന്ന് സ്‌പെഷ്യല്‍ മീറ്റിങ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സൗദി ഈസ്റ്റ് നാഷനല്‍ പ്രസിഡന്റ് അഹമ്മദ് നിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ യോഗം മര്‍കസ് ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 22 റീജ്യനുകളില്‍ നിന്നായി അറുപതിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

പുതിയ ലോകക്രമത്തില്‍ പ്രവാസി വിദ്യാര്‍ഥികളുടെ തൊഴില്‍ ഭാവി ദേശീയ വികസനത്തിന്റെ ഭാഗമായി കാണണം. ഉന്നതവിദ്യാഭ്യാസ പ്രവേശനം, നൈപുണ്യ വികസനം, സ്‌കോളര്‍ഷിപ്പ്, പുതിയ തൊഴില്‍ മേഖലകളിലേക്കുള്ള പ്രത്യേക പരിശീലനം എന്നിവ ഉള്‍ക്കൊള്ളുന്ന പദ്ധതികള്‍ കേന്ദ്രകേരള സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ നല്ലളം, എക്‌സലന്‍സി ആന്റ് ഇന്റര്‍ സ്‌റ്റേറ്റ് സെക്രട്ടറി കബീര്‍ ചേളാരി, ഗ്ലോബല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയത്തൂര്‍, മുജീബു റഹ്മാന്‍ കാലടി, ശാക്കിര്‍ കൂടാളി, റാഷിദ് കാലിക്കറ്റ്, ഷമീര്‍ രണ്ടത്താണി എന്നിവര്‍ പ്രസംഗിച്ചു. സൗദി ഈസ്റ്റ് നാഷനല്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ നാദാപുരം സ്വാഗതവും മീഡിയ സെക്രട്ടറി അഫ്‌സല്‍ കായംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top