Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

‘ഓറ ആര്‍ട്ടി ക്രാഫ്റ്റ്‌സ്’ അധ്യാപകദിനം ആഘോഷിച്ചു

റിയാദ്: വനിതാ കൂട്ടായ്മ ഓറ ആര്‍ട്ടി ക്രാഫ്റ്റ്‌സ് അധ്യാപക ദിനം ആഘോഷിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടി ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭാവി തലമുറയെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണ്. അതുകൊണ്ടുതന്നെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഊഷ്മളമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയം ചിത്രകലാ അധ്യാപകന്‍ സജി കുമാര്‍ ചിത്രകല, കരകൗശല വിദ്യ എന്നിവ പരിചയപ്പെടുത്തി. ജൈവകൃഷി സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യാപിക ജീവിതത്തിലെ അനുഭവങ്ങളും പങ്കുവെച്ചു. അധ്യാപകരായ ഷക്കീല വഹാബ്, മൈമൂന അബാസ്, സംഗീത, ഡോ ഷൈജു ഖാലിദ്, ഡോ ജയചന്ദ്രന്‍, നിഖില സമീര്‍, സുഹ്‌റാബി, റജീന, അയ്ഷാബി, സ്മിത എന്നിവര്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചാണ് അധ്യാപകര്‍ക്ക് ആശംസകള്‍ അറിയിച്ചത്. തസ്‌നീം അഫ്താബ്, ഷീബ ഫൈസല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷെര്‍മി നവാസ് സ്വാഗതവും കദീജ ഷുഹാന നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top