റിയാദ്: ദേശീയ ദിനം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. ഈ മാസം 23ന് ആണ് തൊണ്ണൂറാമത് ദേശീയ ദിനം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്‌പെതംബര്‍ 23, 24 തീയതികളില്‍ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായ നാലു ദിവസം അവധി ലഭിക്കും.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് 23 ബുധന്‍ മാത്രമാണ് അവധി. എന്നാല്‍ ചില വന്‍കിട സ്വകാര്യ സ്ഥാപനങ്ങള്‍ 24നും ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം ആഘോഷ പരിപാടികളെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്യത്തെ 13 പ്രവിശ്യകളിലും വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. ദേശീയ ദിനത്തിന്റെ ഭാഗമായി തീം സോംഗ് അണിയറയില്‍ തയ്യാറായി വരുകയാണ്. ആഘോഷ പരിപാടികളുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.