
റിയാദ്: യാത്രക്കാരിയുടെ ചിത്രം പകര്‍ത്തിയ ടാക്‌സി ഡ്രൈവറെ അറസ്റ്റു ചെയ്തു. പാക്കിസ്ഥാന്‍ പൗരനെയാണ് അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെ ഫോട്ടോ എടുത്തതിനും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് അറുപത് കാരനായ ടാക്‌സി ഡ്രൈവറാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. ഗൗരമവായ കുറ്റകൃത്യമാണ് ടാക്‌സി ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ ക്രിദിസ് പറഞ്ഞു.

സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റുചെയ്തത്. നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തെ നിയമമനുസരിച്ച് അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പൊലീസ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
