റിയാദ്: കൊല്ലം അയത്തില്‍ ഷാഫി കുടുംബ സഹായ നിധി കൈമാറി. വൃക്ക രോത്തിന് ചികിത്സയില്‍ കഴിയവെ മരിച്ച ഷാഫിയുടെ കുടുംബത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി സമാഹരിച്ച തുക അല്‍ഖര്‍ജ്ജ് സെക്രട്ടറി സവാദ് അയത്തിലിനു നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍ കൈമാറി.
അല്‍ഖര്‍ജ്ജ് പി എം എഫ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കോസ്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പി ആര്‍ ഒ സിയാദ് തിരുവനന്തപുരം എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.