
റിയാദ്: മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജിബിന്‍ സമദ് കൊച്ചി (ജനറല്‍ സെക്രട്ടറി), നസീര്‍ തൈക്കണ്ടി (വൈസ്പ്രസിഡന്റ്). മുഹമ്മദ് സിയാദ് തിരുവനന്തപുരം (പി ആര്‍ ഒ) എന്നിവരെ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചത്.

ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം റാഫി പാങ്ങോഡ്, നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രറി ഷിബു ഉസ്മാന്‍, കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍, ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവരുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചത്. നാട്ടിലേക്ക് മടങ്ങിയ ഭാരവാഹികളുടെ ഒഴിവിലേക്കാണ് പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തിയതെന്ന് പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട്, കോഡിനേറ്റരന്മാരായ മുജീബ് കായംകുളം, സലിം വാലിലപ്പുഴ, ട്രഷറര്‍ ബിനു കെ തോമസ് എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
