
റിയാദ്: കെ എം സി സി ഷിഫാ സനയ്യ ഏരിയ കമ്മിറ്റി പ്രവര്‍ത്തക സംഗമം നടത്തി. മദാര്‍ ഇസ്തിറാഹയില്‍ നടന്ന കണ്‍വെന്‍ഷന്‍ സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍ കുട്ടി തെന്നല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഫൈസല്‍ മുണ്ടക്കോട് അധ്യക്ഷത വഹിച്ചു.
ചന്ദ്രിക പ്രചാരണ ക്യാമ്പയിന്‍ ഊര്‍ജിതപ്പെടുത്തുവാനും അംഗത്വ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. എട്ടരപ്പതിറ്റാണ്ട് പിന്നിട്ട ചന്ദ്രികയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച സത്താര്‍ താമരത്ത് അഭിപ്രായപ്പെട്ടു. ഇല്ലായ്മകളുടെ കാലത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് വഴിവെട്ടുകയും വെളിച്ചം പകരുകയും ചെയ്തത് ചന്ദ്രികയാണ്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി നില്‍ക്കുവാനും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുവാനും കഴിഞ്ഞു. കേരളീയ മുസ്‌ലിം സമൂഹത്തിന് കരുത്ത് പകര്‍ന്നത് ചന്ദ്രികയുടെ നിരന്തരമുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

അഷ്‌റഫ് വെള്ളിമുക്കിനെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്ത് ഫൈസല്‍ മുണ്ടക്കോട് ചന്ദ്രിക ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്തു. 200 പുതിയ വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാനും സംഗമം തീരുമാനിച്ചു. സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങാങ്ങര, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട്, റഫീഖ് മഞ്ചേരി, അബ്ദുറഹ്മാന്‍ വയനാട് (ഷിഫ ജാലിയാത്ത്), ഷിഫ മലയാളി സമാജം സെക്രട്ടറി സാബു പത്തടി, മുജീബ് കായങ്കുളം, ഹാരിസ് മൗലവി അമ്മിനിക്കാട്, ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട്, ഫൈസല്‍ ബുഖാരി, ഇക്ബാല്‍ കാവനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് കല്ലിങ്ങല്‍, സത്താര്‍ എരവത്ര, റഊഫ് മോയന്‍, ഹമീദ് വളപ്പില്‍, നസീര്‍ കായങ്കുളം,
ആഷിഫ് മുണ്ടക്കോട്, അഷ്‌റഫ് മാനു എന്നിവര്‍ നേതൃത്വം നല്‍കി. ഷമീര്‍ പുഴക്കാട്ടിരി സ്വാഗതവും ഇ.കെ.സൈതലവി കൂരിയാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
