
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ജി20 രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇരു നേതാക്കളും വിശകലനം ചെയ്തു.
ഈ വര്‍ഷം നവംബറില്‍ ജി20 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി റിയാദില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി20 അധ്യക്ഷ പദവിലയിലുളള സൗദി അറേബ്യ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉണ്ടായ പ്രത്യാഘാതം കുറക്കുന്നതിനു അംഗ രാജ്യങ്ങളുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാര്യ7ങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്‍മാന്‍ രാജാവും ചര്‍ച്ച നടത്തി.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കണം. ഇതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിന് അംഗരാജ്യങ്ങള്‍ക്ക് സുപ്രാധാന പങ്കുവഹിക്കാനുണ്ടെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ഈ വര്‍ഷം ജി 20 രാഷ്ട്രങ്ങളെ നയിക്കുന്ന സൗദി അറേബ്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വിവിധ ഘട്ടങ്ങളില്‍ ജി 20 രാജ്യങ്ങളുടെ യോഗങ്ങള്‍ ഫലംചെയ്യുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
