റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു. 1.7 കോടി ഉപഭോക്താക്കള്‍ അബ്ശിര്‍ സേവനം പ്രയോജനപ്പെടുത്തി.
രാജ്യത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമാണ് അബ്ശിര്‍. ഇതുവഴി 200 ഓണ്‍ലൈന്‍ സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുളളത്. പാസ്‌പോര്‍ട് ഡയറക്ടറേറ്റ്, ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുളള സേവനങ്ങള്‍ക്ക് അബ്ശിര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സേവനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.
പാസ്‌പോര്‍ട്ടു പുതുക്കുക, വിദേശികളുടെ താമസാനുമതിരേഖയായ ഇഖാമ പുതുക്കുക, ഡ്രൈവിംഗ് ലൈസന്‍സ,് പ്രൊഫഷന്‍ മാറ്റം തുടങ്ങിയ സേവനങ്ങളും അബ്ശിറില്‍ ലഭ്യമാണ്. ജനന രജിസ്‌ട്രേഷന്‍, സ്വദേശികളുടെ ഫാമിലി കാര്‍ഡ് തുടങ്ങിയ സേവനങ്ങളും അബ്ശിറില്‍ വഴി സാധ്യമാണ്. സ്വദേശികളുടെയും വിദേശികളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നുളള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അബ്ശിര്‍ സേവനം ലഭ്യമാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.