Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍

റിയാദ്: സൗദി അറേബ്യയിലെ ഭക്ഷ്യ വിതരണ, സംസ്‌കരണ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി. ഇതിനായി അറേബ്യന്‍ അഗ്രികള്‍ചറന്‍ സര്‍വീസ് കമ്പനി(അറാസ്‌കോ)യുമായി കരാര്‍ ഒപ്പുവെച്ചു.

ഭക്ഷ്യ ഉത്പ്പാദനം, മൂല്യവര്‍ധിത ക്ഷീര ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനാണ് ശ്രമം. ഉല്‍പ്പാദനത്തിലും വിതരണത്തിലും പരിശീലനം നല്‍കുന്നതിന് പൊളി ടെക്‌നിക്കും അറേബ്യന്‍ അഗ്രികള്‍ചറല്‍ സര്‍വീസ് കമ്പനിയും സഹകരണ കരാര്‍ ഒപ്പുവെച്ചു. തൊഴിലന്വേഷകര്‍ക്ക് പരിശീലനം, പ്രായോഗിക മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ നല്‍കുന്നതിനാണ് കരാര്‍.

പൊളി ടെക്‌നിക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇബ്രാഹീം ബിന്‍ സഊദ് അല്‍ അഖീലിയും അറാസ്‌കോ മാനവ വിഭവശേഷി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഖാലിദ് മുഹമ്മദ് ഗന്‍ദൂറയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

സ്വദേശി യുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കി ഭക്ഷ്യ ഉല്‍പ്പാദനം സംസ്‌കരണം എന്നീ മേഖലകളില്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. തൊഴില്‍ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വികസന നിധി, സൗദി വൊക്കേഷണല്‍ ആന്‍ഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുമായി സഹകരിച്ചാണ് പരിശീലനമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top