റിയാദ്: പലസ്തീന്‍ പ്രശ്‌നത്തില്‍ ന്യായവും ശ്വാശ്വതവുമായ പരിഹാരം കാണണമെന്ന് സൗദി അറേബ്യ. ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കുന്നതിന് അമേരിക്ക നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. പലസ്തീനില്‍ ശാശ്വത പരിഹാരം കൈവരിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും ഭരണാധികാരി സല്‍മാന്‍ രാജാവ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു.
അറബ് സമാധാന സംരംഭത്തിന്റെ പ്രധാന തുടക്കമാണിത്. 2002 ല്‍ സൗദി അറേബ്യയാണ് അറബ് പീസ് ഇനിഷ്യേറ്റീവ് രൂപീകരിച്ചത്. പലസ്തീനികളുമായുള്ള രാജ്യ ഉടമ്പടിക്ക് പകരമായി അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി സാധാരണ ബന്ധം വാഗ്ദാനം ചെയ്തതും രാജാവ് എടുത്തു പറഞ്ഞു.
സൗദിയുടെ അധ്യക്ഷതയില്‍ ജി 20 രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളും കൊവിഡ് പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുളള ശ്രമങ്ങളും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.