എറണാകുളം കൂട്ടായ്മ ക്രിക്കറ്റ് ക്ലബ്ബ് ലോഗോ പ്രകാശനം
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) ക്രിക്കറ്റ് ക്ലബ്ബ് ാേഗോ പ്രകാശനം ചെയ്തു. സുലൈ സാലേഹിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ടെക്‌നോമെയ്ക്ക് എംഡി ഹബീബ് അബൂബക്കര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനസ് കോതമംഗലം, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജസീര്‍ കോതമംഗലം എന്നിവര്‍ക്കു ലോഗോ കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. ലോഗോ തയ്യാറാക്കിയ റഹിം ഹസ്സനുള്ള ഉപഹാരം ഉപദേശക സമിതി അംഗം ഷുക്കൂര്‍ ആലുവ […]














