സ്ത്രീ ശാക്തീകരണം പരിഗണനയല്ല അവകാശമാണ്: ഡോ. ആനി ലിബു
റിയാദ്: സ്ത്രീ പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണെന്നു വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ. ആനി ലിബു. അതിനുത്തമോദാഹരണമാണ് പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ നടത്തുന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിയില്‍ പങ്കാളികളായ കേണല്‍ സൊഫീയ ഖുറേഷിയുടെയും വിങ് കമാണ്ടര്‍ വ്യോമിക സിങ്ങിന്റെയും സാന്നിധ്യമെന്നും അവര്‍ പറഞ്ഞു. ബഹിരാകാശത്തെക്ക് പോയി തിരിച്ചെത്തിയ സുനിത വില്യംസ് ലോത്തിന് മുമ്പിലുണ്ട്. സ്ത്രീ എന്തെല്ലാം നേരിട്ടാലാണ് മുന്നേറാന്‍ സാധിക്കുക എന്നത് നിരന്തരം ചോദിച്ചു കൊണ്ടിരിക്കണമെന്നും സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീക്ക് കിട്ടേണ്ട […]













