പെരുമ്പാവൂര്‍ കൂട്ടായ്മ ‘ട്വിക്‌സ്മാസ് ബീറ്റ്‌സ്’
റിയാദ്: ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ച് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍. ‘ട്വിക്‌സ്മാസ് ബീറ്റ്‌സ്’ എന്ന പേരില്‍ സുലൈ അല്‍ അമാകിന്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാജു ദേവസ്യ അധ്യക്ഷത വഹിച്ചു. സമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘടനം ചെയ്തു. മുപ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സക്കീര്‍ ഹുസൈന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. റിയാദിലെ വിവിധ സംഘടനാ നേതാക്കളായ അജീഷ് ചെറുവട്ടൂര്‍ (ഒഐസിസി), ഇഖ്ബാല്‍ ഇബ്രാഹിം (കെഎംസിസി), ഷുക്കൂര്‍ ആലുവ (എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍), […]














