പാലത്ത് കൂട്ടായ്മ കുടുംബ സംഗമം
റിയാദ്: പാലത്ത് പ്രവാസി ജി.സി.സി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഷമീര്‍ റിയാസ്, അസീസ് , സൈഫ് കായംകുളം, റഫീഖ്, നിഹ്മത്തുള്ള, ഷറഫു വള്ളിക്കുന്ന്, നിസാം കായംകുളം, റഷീദ് കായംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലാപരിപാടികള്‍ക്ക് മുത്തലിബ് കാലിക്കറ്റ്, അല്‍താഫ് കാലിക്കറ്റ് എന്നിവര്‍ നേതൃത്വം നല്‍കി. ദേവന്‍ സ്വാഗതവും റസാഖ് പാലത്ത് നന്ദിയും പറഞ്ഞു.













