Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Riyadh Bureau

gulf, saudi

കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റിലില്‍; രണ്ടാം സ്ഥാനം നേടി ഡ്യൂണ്‍സ് വിദ്യാര്‍ത്ഥി സുബീര്‍ ഭാട്യ

റിയാദ്: കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റിലില്‍ ക്വിസ് മത്സരത്തില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സുബീര്‍ ഭാട്യ രണ്ടാം സ്ഥാനം നേടി. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിച്ച ക്വിസ് മത്സരത്തിലാണ് സമ്മാനം നേടിയത്. മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായിരുന്നു സുബീര്‍. ഉമ്മുല്‍ ഹമാമിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡ ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

gulf, saudi

ഇമാം റാസി മദ്രസ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

ജിദ്ദ: മാറുന്ന കാലത്തു വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ മുഷ്‌രിഫ ഇമാം റാസി മദ്രസയില്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു. ചെറുപ്പത്തില്‍ തന്നെ കൃത്യമായ ലക്ഷ്യബോധം രൂപപ്പെടുത്തിയെടുക്കാന്‍ കുട്ടികളെ സഹായിക്കുന്നതായിരുന്നു പരിപാടി. വെഫി കേരള സി.ഇ.ഒ റഫീഖ് മാസ്റ്റര്‍ ചുങ്കത്തറ ക്ലാസിന് നേതൃത്വം നല്‍കി. കേവലമൊരു പഠന ക്ലാസിനപ്പുറം ഓരോ കുട്ടിയുടെയും അഭിരുചികള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് അനുയോജ്യമായ പഠനവഴികള്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലായിരുന്നു സെഷനുകള്‍. താല്പര്യങ്ങള്‍ക്കനുസരിച്ച് ഉന്നത വിജയത്തിലേക്ക് എങ്ങനെ എത്താമെന്ന് അദ്ദേഹം

gulf, saudi

ഒഐസിസി സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: സാമൂഹിക കലാ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ നിറസാനിധ്യമായിരുന്ന ഒഐസിസി നേതാവ് സത്താര്‍ കായംകുളം അനുസ്മരണം സംഘടിപ്പിച്ചു. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയാണ് രണ്ടാം ചരമ ദിനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചത്. പരിപാിെ ഒഐസിസി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു അധ്യക്ഷത വഹിച്ചു. നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍, കേളി പ്രസിഡന്റ് സിബിന്‍ ഇക്ബാല്‍, ഇസ്ലാഹി സെന്റര്‍ പ്രതിനിധി ജലീല്‍, ഒഐസിസി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍

gulf, saudi

അബ്ദുറഹ്മാന്‍ സാഹിബ് മതേതര ഇന്ത്യയ്ക്കു ദിശാബോധം നല്‍കിയ നേതാവ്

റിയാദ്: സ്വാതന്ത്ര്യസമര സേനാനിയും കെപിസിസി മുന്‍ പ്രസിഡന്റുമായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ 80-ാം ചരമവാര്‍ഷികം ആചരിച്ചു. റിയാദ് ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഇന്ത്യയുടെ മതേതര കാഴ്ചപ്പാടുകള്‍ക്കു ദിശാബോധം നല്‍കിയ നേതാവാണ് അബ്ദുറഹ്മാന്‍ സാഹിബ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അബ്ദുറഹ്മാന്‍ സാഹിബിന് കഴിഞ്ഞെന്ന്അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് നാസര്‍ വലപ്പാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്

gulf, saudi

‘പ്രവാസമുദ്ര’ പുരസ്‌കാരം ഡോ. പോള്‍ സക്കറിയക്ക് സമ്മാനിച്ചു

ദമ്മാം: പ്രവാസ അടയാളപ്പെടുത്തുന്ന സാഹിത്യ കലാ പ്രവര്‍ത്തനങ്ങള്‍ക്കു സൗദി മലയാളി സമാജം ഏര്‍പ്പെടുത്തിയ അഞ്ചാമത് ‘പ്രവാസമുദ്ര’ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാ കൃത്തുമായ ഡോ. പോള്‍ സക്കറിയക്ക് സമ്മനിച്ചു. സൗദിയിലെ പ്രഥമ മലയാളി ലിറ്റററി ഫെസ്റ്റ് ഉദ്ഘാടന വേദിയില്‍ സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ അവാര്‍ഡ് സമ്മാനിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം, എഴുത്തുകാരായ ജമാല്‍ കൊച്ചങ്ങാടി, സി.പി സെയ്തലവി, നദീം നൗഷാദ്, എന്നിവരടങ്ങുന്ന ജൂറിയാണ് പോള്‍ സകറിയയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 18 വര്‍ഷം മുമ്പ് സൗദി സന്ദര്‍ശിച്ച്

gulf, saudi

മലാസ് ഇസ്‌ലാഹി സെന്റര്‍; ഷാഫി എസ് എം നയിക്കും

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി മലസ് സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഒന്‍പത് അംഗ സെക്രട്ടറിയേറ്റും പതിനെട്ട് അംഗ എക്‌സിക്യൂട്ടീവും രൂപഛശരിച്ചു. ഷാഫി എസ്.എം. (പ്രസിഡന്റ്), ഹനീഫ് കുറ്റിപ്പുറം, അഷറഫ് കെ. ബേപ്പൂര്‍, അഷ്‌റഫ് മൊയ്തീന്‍ (വൈസ് പ്രസിഡന്റുമാര്‍), മാഹിന്‍ അല്‍ റഷീദ് (സെക്രട്ടറി), അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഷുക്കൂര്‍, മുഖ്‌സിത് (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദ് മുസ്തഫ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. പുതിയ യൂത്ത് വിങിനും രൂപം നല്‍കി. നസീഹ് അബ്ദുല്‍ റഹ്മാന്‍, ജംഷാദ് അബ്ദുര്‍റഹ്മാന്‍,

gulf, saudi

കെഎംസിസി ‘മെഴ്‌സി വിഷന്‍’: ഉംറയ്‌ക്കെത്തിയവര്‍ക്ക് മദീനയില്‍ സ്വീകരണം

മദീന: ഭിന്ന ശേഷിക്കാരായ മലയാളി ഉംറ തീര്‍ത്ഥാടകര്‍ക്ക് മദീന കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം. ദമ്മാം കെ.എം.സി.സി ‘മെഴ്‌സി വിഷന്‍’ പദ്ധതിയുടെ ഭാഗമായി എത്തിയ തീര്‍ത്ഥാടകര്‍ക്കാണ് സ്വീകരണം ഒരുക്കിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ മദീന വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ കെ.എം.സി.സി. പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച് ഹോട്ടലുകളിലെത്തിച്ചു. ഈത്തപ്പഴം, മധുരപലഹാരങ്ങള്‍, പൂക്കള്‍ എന്നിവ നല്‍കിയാണ് സ്വീകരിച്ചത്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ സഹായങ്ങള്‍ക്കും പരിചരണങ്ങള്‍ക്കുമായി മദീന കെ.എം.സി.സി. വനിതാ വിങ് പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. മൂന്ന് ദിവസങ്ങള്‍ പുണ്യ തീര്‍ത്ഥാടകര്‍ പ്രവാചകന്റെ പള്ളിയിലും

gulf, saudi

സത്യന്റെ വിയോഗത്തില്‍ ‘കേളി’ അനുശോചനം

റിയാദ്: കേളി പ്രവര്‍ത്തകന്‍ സത്യന്‍ വേലായുധന്റെ ആകസ്മിക വിയോഗത്തില്‍ കേളി മുസാഹ്മിയ ഏരിയ കമ്മറ്റി ദുര്‍മയില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷത വഹിച്ചു. ദുര്‍മ യൂണിറ്റ് സെക്രട്ടറി നൗഷാദ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍, ഏരിയ സെക്രട്ടറി അനീസ് അബൂബക്കര്‍, ഏരിയ കമ്മിറ്റി അംഗം സുരേഷ്, രക്ഷധികാരി

gulf, saudi

‘കേളി’ പ്രവര്‍ത്തകന്‍ വിമാനത്തില്‍ മരിച്ചു

റിയാദ്: വിദഗ്ദ ചികിത്സ തേടി നാട്ടിലേക്ക് പുറപ്പെട്ട തൃശ്ശൂര്‍ പോര്‍ക്കളം സ്വദേശി പള്ളിക്കര വീട്ടില്‍ സത്യന്‍ വേലായുധന്‍ (58) വിമാനത്തില്‍ മരിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനായിരുന്നു. ബ്‌ളോക് കണ്ടെത്തിയതിനെ തുടര്‍ന്നു ശസ്ത്രക്രിയ ഉള്‍പ്പെടെ നാട്ടില്‍ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു. റിയാദില്‍ നിന്നു കോഴിക്കോട്ടേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു നാട്ടിലേയ്ക്കുളള യാത്ര. എന്നാല്‍ വിമാനത്തില്‍ മരിക്കുകയായിരുന്നു. തുടര്‍ ചികിത്സക്കായി ബന്ധുക്കള്‍ ആംബുലന്‍സ് സജ്ജീകരിച്ച് എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ മൃതദേഹമാണ് ഏറ്റുവാങ്ങാനായത്. 35

gulf, saudi

മാപ്പാക്കണമേ… കരുണ കാണിക്കണമേ…! മയ്യത്തു താങ്ങി അംബാസഡറും കോണ്‍സല്‍ ജനറലും

മദീന: തേങ്ങലോടെയാണ് അവര്‍ പ്രവാചക പളളിയിലെത്തിയത്. ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ദുരന്തത്തില്‍ മരിച്ച 46 പേരുടെ മയ്യിത്ത് മസ്ജിദുന്നബവിയില്‍. മയ്യിത്ത് നമസ്‌കാരത്തിന് ഇമാം ശൈഖ് അബ്ദുല്‍ ബാരി അല്‍ തുബൈത്തിയുടെ നേതൃത്വം. ജന്നത്തുല്‍ ബഖ്ഇലേക്കു മയ്യിത്ത് എടുത്തു. മയ്യിത്ത് സ്ട്രറ്റ്ചര്‍ താങ്ങി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. മറുപുറത്ത് ഭിന്നശേഷിക്കാരനായ കോണ്‍സല്‍ ജനറല്‍ അഹമ്മദ് ഖാന്‍ സൂരി. മരിച്ചവരോടുളള ആദരവും ബഹുമാനവുമാണ് ഏറ്റവും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചത്. ഇന്ത്യാ-സൗദി നയതന്ത്ര

gulf, saudi

വയനാട് കൂട്ടായ്മ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ്

റിയാദ്: വയനാടന്‍ പ്രവാസി അസോസിയേഷന്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ക്യാമ്പിന് ജനറല്‍ സെക്രട്ടറി വര്‍ഗീസ് പൂക്കോള, സുരേഷ് കുമാര്‍, ബിനു തോമസ്, ഷിനോജ് ജേക്കബ് ഉപ്പുവീട്ടില്‍, ബിജു തോമസ്, ശാക്കിര്‍ ഹുസൈന്‍, നിഖില്‍, മുസ്തഫ കുന്നമ്പറ്റ, നിജാസ്, ജിതേഷ്, സുമിത്, രാജീദ് കുന്നത്ത്, രഹ്ന രാജീദ്, മുത്തലിബ് കാര്യമ്പാടി, അര്‍ജുന്‍ വയനാട്, രക്ഷാധികാരി റോയി പുല്‍പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

gulf, saudi

മദീന ബസ് ദുരന്തം: മരിച്ച 46 തീര്‍ത്ഥാടകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് വന്‍ ജനാവലി

മദീന: ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 46 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഇന്നു ഉച്ചക്ക് ദുഹര്‍ നിസ്‌കാരത്തിന് ശേഷം മസ്ജിദുന്നബവിയില്‍ പ്രതേക പ്രാര്‍ഥന നടന്നു. മദീനയിലെ ജന്നത്ത് അല്‍ ബാഖ്ഇ ഖബര്‍സ്ഥാനിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. തെതെലുങ്കാനയില്‍ നിന്നുളള 44 തീര്‍ത്ഥാടകരും ഇവരെ സന്ദര്‍ശിക്കാന്‍ ദുബായില്‍ നിന്നു മക്കയിലെത്തിയ രണ്ടു ബന്ധുക്കള്‍ ഉള്‍പ്പെടെ 46 പേരുടെ മൃതദേഹങ്ങാണ് സംസ്‌കരിച്ചത്. മദീന മസ്ജിദുന്നബവിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ഇമാം ശൈഖ് അബ്ദുല്‍

gulf, saudi

ബ്ലഡ് ഡൊണേഷന്‍ ആര്‍മിയ്ക്ക് പുതിയ കോഓര്‍ഡിനേറ്റര്‍മാര്‍

ജിദ്ദ: രക്തം ദാനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ബ്ലഡ് ഡൊണേഷന്‍ ആര്‍മി (പിബിഡിഎ) ജിദ്ദയില്‍ പുതിയ കോ ഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു. ഷബാന അന്‍സാര്‍ (0552907750), ഷഫീഖ് അബ്ദുല്‍ സലാം (0540645395), അന്‍വര്‍ അബ്ദുള്ള (0507083070), നിധാല്‍ നാസര്‍ (0594382212)എന്നിവരാണ് പുതിയ കോ കോര്‍ഡിനേറ്റര്‍മാര്‍. അടിയന്തിര ഘട്ടങ്ങളില്‍ അതിവേഗം രക്തദാദവിനെ കണ്ടെത്തുന്നതിനു സൗദിയിലെ എല്ലാ പ്രവിശ്യകളിലും പിബിഡിഎ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കോര്‍ഡിനേറ്റെര്‍മാരെ തിരഞ്ഞെടുത്തതെന്ന് സൗദി ചീഫ് കോഡിനേറ്റര്‍ ഷിനാജ് കരുനാഗപ്പള്ളിഅറിയിച്ചു.

gulf, saudi

റിസ ‘മില്യണ്‍ മെസ്സേജ്’ കാമ്പയിന്‍ സമാപിച്ചു

റിയാദ്: അന്താരാഷ്ട്ര എന്‍ജിഓ സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ‘റിസ’യുടെ പതിമൂന്നാമത് ‘മില്യണ്‍ മെസ്സേജ് ക്യാമ്പയിന് ‘ സമാപിച്ചു. ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ നന്നെ ക്യാമ്പയിനിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഉള്‍പ്പെ നിരവധിപേര്‍ പങ്കെടുത്തു. മിഡിലീസ്റ്റിലെ വിവിധ ഇന്റര്‍നാഷണല്‍ സ്‌കൂളൂകളും കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും അതതു ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു. കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേക്കും

Scroll to Top